25.8 C
Kunnamkulam
Friday, July 31, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ മാതൃവേദി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ മാതൃവേദി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ മാതൃവേദി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു. ഇടവക പള്ളി ഹാളില്‍ നടന്ന വാര്‍ഷികാഘോഷം മാതൃവേദി മറ്റം ഫൊറോന പ്രസിഡണ്ട് കെ.സി കാതറിന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഷാജു ഊക്കന്‍ അധ്യക്ഷനായി. ദിവ്യബലിയെ കുറിച്ചുള്ള ക്ലാസിന് മനക്കൊടി ഇടവക വികാരി ഫാ. പോള്‍ മാളിയമ്മാവ് നേതൃത്വം നല്‍കി. സഹവികാരി ഫാദര്‍ ജോയല്‍ ചിറമ്മല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ് തെരേസ്, മാതൃവേദി മറ്റം യൂണിറ്റ് പ്രസിഡണ്ട് ജാന്‍സി ഫ്രാന്‍സീസ്, സെക്രട്ടറി മിനി ഗ്രിഗറി, പ്രോഗ്രാം കണ്‍വീനര്‍ നീന ബെന്നി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!