അകലാട് എം ഐ സി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നബിദിന റാലി നടത്തി

അകലാട് എം ഐ സി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നബിദിന റാലി നടത്തി…
ശെനിയാഴ്ച്ച കാലത്ത് 10 മണിക്ക് മാനേജര്‍ കബീര്‍ ഫൈസി പതാക ഉയര്‍ത്തി. സ്‌കൂള്‍ മദ്രസ സദര്‍ മുഅലിം സിദ്ധീഖ് ഫൈസി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും മാനേജ്‌മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലി നടത്തി. ദഫ് മുട്ട്, ഫ്‌ലവര്‍ ഷോ എന്നിവ റാലിക്ക് അകമ്പടിയായി. പ്രിന്‍സിപ്പാള്‍ മഹ്റൂഫ് വാഫി, മാനേജര്‍ കേബീര്‍ ഫൈസി, എം ഐ സി സെന്റല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കുഞ്ഞുമോഹമ്മദ് ഹാജി കിറാമന്‍കുന്ന്, കമ്മറ്റി അംഗങ്ങളായ ലത്തീഫ് ഹാജി ഇ പി അലി, ബക്കര്‍, അലി, സിദ്ധിഖ് ഫൈസി, ഇര്‍ഷാദ് ഹുദവി, അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് നസറിങ് കോംപ്ലക്‌സ് അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ മധുര പാനീയ വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image