നീറ്റ് പരീക്ഷ അഴിമതിയില്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അതിദാരുണമായി തല്ലി ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും, നീറ്റ് അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്ത ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയെയും റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കേച്ചേരി സെന്ററില്‍ നടന്ന പൊതുയോഗം കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍ അധ്യക്ഷനായി.ആന്റോ പോള്‍,എം എം ഷംസുദ്ദീന്‍
ടി ഒ സെബി എന്നിവര്‍ സംസാരിച്ചു.ഡൊമിനിക് ഫ്രാന്‍സിസ്, പി .എന്‍. സുന്ദരന്‍ സി.ടി ജയിംസ്, സജിത്ത് കുമാര്‍, ചന്ദ്രാധരന്‍, എംജി രാധാകൃഷ്ണന്‍, എം.ആര്‍.ജോയ്, ഷെക്കീര്‍, യു.വി.ജമാല്‍ തുടങ്ങിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.



