25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ വരവൂര്‍ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു

മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ വരവൂര്‍ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു

മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വരവൂര്‍ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. വരവൂര്‍ കുമരപ്പനാലില്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ആര്യ(18)യാണ് മരിച്ചത്. മൈസൂര്‍ ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളേജിലെ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ് ആര്യ. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോളേജില്‍ നിന്ന് പിതാവിനോടൊപ്പം കാറില്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളേജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ച് പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ആര്യ. സംസ്‌കാരം പിന്നീട് നടക്കും. സിനി മാതാവും, ആകാശ് സഹോദരനുമാണ്

ADVERTISEMENT
error: Content is protected !!