25.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ഇന്ന് ഓണത്തല്ല്; ആവേശക്കാഴ്ചക്ക്‌ അരങ്ങൊരുങ്ങി

കുന്നംകുളത്ത് ഇന്ന് ഓണത്തല്ല്; ആവേശക്കാഴ്ചക്ക്‌ അരങ്ങൊരുങ്ങി

247

കുന്നംകുളത്തെ ഓണാഘോഷങ്ങളിലെ അനിവാര്യതയായ ഓണത്തല്ല് ഇന്ന് നടത്തും. കുന്നംകുളം പഴയ ബസ് സ്റ്റാന്റില്‍ സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഓണത്തല്ല് അരങ്ങേറുക.പയറ്റി തെളിഞ്ഞ മെയ് അഭ്യാസികളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ഓണത്തല്ല്. തെക്കന്‍ ചേരി, വടക്കന്‍ ചേരി എന്നി രണ്ട് ചേരികളിലായാണ് അഭ്യാസികള്‍ മെയ് പയറ്റിന് ഇറങ്ങുക. വടക്കന്‍ ചേരിയെ വാപ്പനു ആശാനും, തെക്കന്‍ ചേരിയെ മൊയ്തു ആശാനും കനയിക്കും. കുഞ്ഞിവാപ്പു, സുലൈമാന്‍ എന്നിവര്‍പയറ്റ് നിയന്ത്രിക്കുന്ന ചായിക്കാരന്‍മാരാകും 27-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ന് കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കയ്യാങ്കളി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും ഏ.സി മൊയ്തീന്‍ എം.എല്‍.എ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പിജി ജയപ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഓണത്തല്ലിനൊപ്പം ഞമനേംങ്ങാട് ബോധിധര്‍മ്മ അക്കാദമി ടീമിന്റെ കരാത്തെ ദോ കൊമ്പു ദോ പ്രദര്‍ശനവുമണ്ടായിരിക്കും. ഓണത്തല്ല് 2 മണി മുതല്‍ സിസിടിവിയ തത്സമയം സംപ്രേഷണം ചെയ്യും.

 

ADVERTISEMENT
error: Content is protected !!