സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ഇടതുപക്ഷത്ത് നിന്ന് രണ്ടു തവണ മത്സരിച്ച് എംഎല്‍എ ആയി അവസാനം ഇടതുപക്ഷത്തേയും കേരളജനതയേയും ഒറ്റു കൊടുത്ത പി വി അന്‍വറിന്റെ വഞ്ചനാജനകമായ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഐഎം വടക്കാഞ്ചേരി ഏരിയാ കമ്മറ്റി അംഗം അഡ്വ കെ എം നൗഷാദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിപിഐഎം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം കെ ശശിധരന്‍, പി എ ഉണ്ണികൃഷ്ണന്‍, കെ വി ഗില്‍സണ്‍, എ എസ് സുബിന്‍, സുഗിജ സുമേഷ്, അബ്ദുല്‍ റഹീം, കെ കെ മണി, എന്നിവര്‍ നേതൃത്വം നല്‍കി. പി എസ് പുരുഷോത്തമന്‍ സ്വാഗതവും, വി ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു, പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും, ഇടതുപക്ഷ അനുഭാവികളും പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image