പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ നടത്തുന്ന ഹീനമായ അപവാദ പ്രചരണങ്ങള്‍ക്കെതിരെ സിപിഐ.എം. വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച പൊതുയോഗം സിപിഐ.എം. വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബില്‍ ബേബി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സിപിഐ.എം. വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജമീല രാജീവ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിന് സിപിഐ.എം. വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി ആര്‍ ഷോബി സ്വാഗതവും സിപിഐ.എം. വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ കെ രാജന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT