30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ ചരക്ക് ലോറിയില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ റോഡില്‍ വീണു

കുന്നംകുളം നഗരത്തില്‍ ചരക്ക് ലോറിയില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ റോഡില്‍ വീണു

കുന്നംകുളം മധുരക്കുളം റോഡില്‍ നിന്ന് തൃശൂര്‍ റോഡിലേക്ക് കയറുന്നതിനിടെ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ റോഡില്‍ വീണു. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മധുരക്കുളം റോഡില്‍നിന്ന് തൃശ്ശൂര്‍ റോഡിലേക്ക് കയറുന്നതിനിടെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ വാഹനത്തിലെ ഇരുമ്പ് പൈപ്പുകള്‍ റോഡില്‍ ചിതറി വീഴുകയായിരുന്നു. ലോറിക്ക് പിറകില്‍ ഈ സമയം മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ADVERTISEMENT
error: Content is protected !!