ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എരുമപ്പെട്ടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എരുമപ്പെട്ടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എസ്.പി.സി, ജെ.ആര്‍.സി യൂണിറ്റുകള്‍ സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ഷീബ രാജേഷ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ബീന, എസ്.എം.സി ചെയര്‍മാന്‍ ശ്രീജന്‍, എം.പി.ടി.എ പ്രസിഡന്റ് ഗിരിജ ശിവരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇക്ബാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ജേക്കബ്, എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് , രതീഷ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ പി.സി ശ്രീജ, ബി.സ്മിത, കെ.എച്ച് റജീന, എന്‍.ദിഷ, ഒ.പി സന്ധ്യ, ടി.എന്‍ സുജാത, എം.എച്ച് സബിത, എന്‍.പി സുനില്‍ കുമാര്‍, എം.സുമന എന്നിവര്‍ നേതൃത്വം നല്‍കി.