24 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ‘ഫ്രണ്ട്‌സ് കൊച്ചന്നൂരി’ന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തി

‘ഫ്രണ്ട്‌സ് കൊച്ചന്നൂരി’ന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തി

കൊച്ചന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫ്രണ്ട്‌സ് കൊച്ചന്നൂരിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തി. വടക്കേക്കാട് ടിഎംകെ റീജന്‍സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്‌നേഹ സംഗമത്തില്‍ ഫ്രണ്ട്സ് കൊച്ചനൂര്‍ ഗ്രൂപ്പ് അഡ്മിന്‍ എം.യു റഷീദ് അദ്ധ്യക്ഷത വഹിച്ചു. ചമ്മനൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അയൂബ് അറക്കല്‍, ഷംസുദ്ധീന്‍ കൊച്ചനൂര്‍ എന്നിവര്‍ സംസാരിച്ചു. ഷംസുദ്ധീന്‍ നായരങ്ങാടി, ബക്കര്‍ പാദിയാടന്‍, ഫസലു, ഹംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!