30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam കുന്നംകുളം കേന്ദ്രീകരിച്ച് ആര്‍ടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍

കുന്നംകുളം കേന്ദ്രീകരിച്ച് ആര്‍ടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍

121

കുന്നംകുളം കേന്ദ്രീകരിച്ച് ആര്‍ടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ പറഞ്ഞു. കുന്നംകുളത്ത് നഗരസഭ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആര്‍ടിഒ ഓഫീസ് സംബന്ധിച്ച് വകുപ്പ് തല നടപടിക്രമങ്ങള്‍ ആയിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വൈകാതെ സ്വീകരിക്കും. കുന്നംകുളത്ത് നിന്ന് തുടങ്ങുന്ന കെഎസ്ആര്‍ടിസി ബസ് എന്ന ആവശ്യത്തിന്‍ മേലും അനുഭാവപൂര്‍ണ്ണമായ നടപടി ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസ്സുകളുടെ സേവനം മേഖലയില്‍ കൂടുതല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുന്നംകുളവുമായുള്ള പഴയ ഓര്‍മ്മകള്‍ അദ്ദേഹം യോഗത്തില്‍ പങ്കുവച്ചു. സ്വീകരണയോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, കെ. എ.സോമന്‍, ലബീബ് ഹസ്സന്‍, ഗീതാ ശശി, മുന്‍സിപ്പല്‍ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!