26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം നടത്തി

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം നടത്തി

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലെ ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ തിരുനാളിന്റെ കൊടിയേറ്റ കര്‍മ്മം വികാരി ഫാദര്‍ ജോഷി ആളൂര്‍ നിര്‍വ്വഹിച്ചു.  അസിസ്റ്റന്റ് വികാരി ഫാദര്‍ ജീസ് അക്കരപറ്റ്യേക്കല്‍, ഫാദര്‍ ഷോജോ മഞ്ഞാടിക്കല്‍, ഡീക്കന്‍ ബിന്‍സ് മുട്ടത്തില്‍ എന്നിവര്‍ സഹകാര്‍മീകരായി.  കൈക്കാരന്മാരായ ടി.എസ്. ജെയ്സണ്‍, ടി.ഒ.ഷൈജു, എം. കെ.ജോണ്‍സണ്‍, എം. വി.ഷാന്റോ,തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ കെ.സി.ഡേവിസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 27 വെള്ളി രാവിലെ 10 ന് നടക്കുന്നതിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ജോണ്‍ പുത്തൂര്‍ കാര്‍മ്മികത്വംവഹിക്കും ഫാദര്‍ പോള്‍ മുട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കും. അന്നേ ദിവസംരാവിലെ 7 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ നേര്‍ച്ച ഊട്ട് ഉണ്ടാകും.

ADVERTISEMENT
error: Content is protected !!