കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായി മാല്യന്യം തള്ളുന്നതായി പരാതി. കൊരട്ടിക്കര മടപാട്ടില്‍ താഴം കുറവെ നഗര്‍ റോഡില്‍ ഇരുട്ടിന്റെ മറവില്‍ ശുചിമുറി മാലിന്യം ഒഴുക്കി. സമീപത്തെ സിസിടിവി പരിശോധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നാട്ടുകാര്‍ തിങ്ങി താമസിക്കുന്നതും വിദ്യാര്‍ത്ഥികള്‍ സമീപത്തെ വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ മാലിന്യം ഒഴുക്കി പോകുന്നതായി ദൃ ശ്യങ്ങളില്‍ നിന്നും കണ്ടെത്തിയത്. മാലിന്യം ഒഴുക്കിവിട്ടവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.
ADVERTISEMENT