കുന്നംകുളത്ത് ദമ്പതികള്‍ നടത്തി വന്നിരുന്ന തട്ടുകട സാമൂഹികവിരുദ്ധര്‍ തല്ലി തകര്‍ത്തു

കുന്നംകുളത്ത് ദമ്പതികള്‍ നടത്തി വന്നിരുന്ന തട്ടുകട സാമൂഹികവിരുദ്ധര്‍ തല്ലി തകര്‍ത്തു. കക്കാട് സ്വദേശികളായ ജിത്തു – അലീന ദമ്പതികള്‍ തിരുത്തികാട് റോഡില്‍ നടത്തിവന്നിരുന്ന തട്ടുകടയാണ് ബുധനാഴ്ച അര്‍ദ്ധരാത്രി സാമൂഹികവിരുദ്ധര്‍ തല്ലി തകര്‍ത്തത്. ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്ന അലമാര, ഗ്യാസ് സ്റ്റൗ, മേശ, കസേരകള്‍, പാത്രങ്ങള്‍ അടക്കം തട്ടുകടയിലെ മുഴുവന്‍ സാധനങ്ങളും നശിപ്പിക്കുകയും സമീപത്തെ പാടത്തേക്ക് തള്ളിയ നിലയിലുമാണ്. തട്ടുകടയുടെ ബോര്‍ഡും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10 മണിക്ക് ആണ് കച്ചവടം കഴിഞ്ഞ് ഇവര്‍ തട്ടുകട അടച്ചത്. രാത്രി 10 നും പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് ആക്രമണം നടന്നിട്ടുള്ളത്.

ADVERTISEMENT
Malaya Image 1

Post 3 Image