സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ കടിക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ അലന്‍ദേവ് മിക്‌സഡ് റിലേയില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. സ്‌കൂള്‍ അസംബ്ലിയില്‍ അലന്‍ദേവിനെയും സ്റ്റാന്‍ഡിങ് ബ്രോഡ് ജംമ്പില്‍ മത്സരിച്ച ആഗനസ് അലീന, ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ശ്രീദേവ്, ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ പങ്കെടുത്ത അലീന, ഹിസാന എന്നിവരേയും അനുമോദിച്ചു. സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനര്‍ നാസര്‍ ഹുസൈന്‍ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് വി താജുദ്ധീന്‍, എസ് എസ് ജി പ്രസിഡന്റ് ആലത്തേയില്‍ മൂസ, സെക്രട്ടറി ഗോവിന്ദന്‍ മാഷ്, എസ് എം സി പ്രതിനിധി ഷാജി, പ്രിന്‍സിപ്പാള്‍ പി എസ് സന്തോഷ് , എച്ച് എം സുധ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image