29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Velur പഠനവും പന്തുകളിയും: അനുമോദന ചടങ്ങ് 2026 സംഘടിപ്പിച്ചു

പഠനവും പന്തുകളിയും: അനുമോദന ചടങ്ങ് 2026 സംഘടിപ്പിച്ചു

15

 

വിദ്യാഭ്യാസമേഖലയിലും കായികരംഗത്തും മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്നതിനായി കൂട്ട് അനുമോദന ചടങ്ങ് 2026 സംഘടിപ്പിച്ചു. കുറുമാല്‍ കിഡ്‌നി ഫെഡറേഷന്‍ ഗ്രീന്‍ പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍സി, പ്ലസ് ടുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും കൂട്ട് ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ജേഴ്‌സികളും വിതരണം എന്നിവ നടത്തി.വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് സ്‌ക്രട്ടറി ജിസന്‍ തോമസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ജോബിന്‍ അധ്യക്ഷത വഹിച്ചു, ,കുറുമാല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ സേവിയര്‍ ക്രിസ്റ്റി പള്ളിക്കുന്നത്ത്, വേലൂര്‍ 15 വാര്‍ഡ് മെമ്പര്‍ കവിത ബൈബു, മുന്‍ യൂണിവേഴ്‌സിറ്റി പ്ലയെര്‍ രഞ്ജിത് എ.ആര്‍. എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു, ക്ലബ്ബ് വൈസ് പ്രസിഡന്റ് ജെറിന്‍ സിജെ നന്ദി പറഞ്ഞു.കൂട്ട് ഭാരവാഹികള്‍ നേതൃത്വംനല്‍കി.

ADVERTISEMENT
error: Content is protected !!