സംസ്ഥാന പോലീസ് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം ജവഹര്‍ സ്‌ക്വയറില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വിവിധ പോലീസ് ടീമുകളില്‍ നിന്നായി ആകെ 8 ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി നാരായണന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ മാര്‍ച്ച് പാസ്റ്റും സംഘടിപ്പിച്ചു.



