26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam സി പി ഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം...

സി പി ഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

 

ഒരു ജനധിപത്യ രാജ്യം എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമോദാഹാരണമാണ് ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി പ്രധാനമന്ത്രിയായുള്ള ഇന്ത്യയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പുന്നയൂര്‍ക്കുളത്ത് സി പി ഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലാബോറട്ടറിയിലും കൊണ്ടി പോയ് പരിശോധിക്കാതെ തന്നെ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയുടെ പ്രത്യേകതയായ ബഹുസ്വരതയെ ഇല്ലാതാക്കി ഫെഡറല്‍ മര്യാദ തകര്‍ക്കുകയാണ് ബി ജെ പി സര്‍്കകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പുന്നയൂര്‍ക്കുളത്ത് കാനം രാജേന്ദ്രന്‍ നഗറില്‍ നടത്തിയ സമ്മേളനത്തില്‍ സിവി ശ്രീനിവാസന്‍ പതാകയുയര്‍ത്തി.

ADVERTISEMENT
error: Content is protected !!