വെള്ളറക്കാട് അപകടം : പരിക്കേറ്റ ഒരാൾ കൂടി മരിച്ചു, ഇതോടെ മരണസംഖ്യ രണ്ടായി.

വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.മരത്തം കോട് ചിറപ്പുറത്ത് ആശാരി വീട്ടിൽ ആനന്ദൻ (50), ഇയാളുടെ സഹോദര പുത്രൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി യഹിയ (19) ക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.30 യോടെ വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. എരുമപ്പെട്ടി ഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.അപകടം നടന്ന ഉടൻ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദൻ മരിച്ചിരുന്നു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും അല്പപസമയത്തിന് ശേഷം മരണം സംഭവിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image