വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തോടനുബന്ധിച്ച് മാതൃപൂജയും ആനയൂട്ടും നടന്നു. ക്ഷേത്രം മേല്‍ശാന്തി രാജേഷ് ഗോവിന്ദന്‍ നമ്പൂതിരി വിശേഷാല്‍ പൂജകള്‍ക്കു മുഖ്യ കാര്‍മികനായി. തുടര്‍ന്ന് ചുറ്റുവിളക്ക്, ദീപാരാധന എന്നിവക്കു ശേഷം മാതൃപൂജ നടന്നു. ക്ഷേത്രസന്നിധിയില്‍ നടന്ന മാതൃപൂജക്ക് വിദ്യനികേതന്‍ ആചാര്യന്‍ ശ്രീകാന്ത് ഗുരുപാദം നേതൃത്വം നല്‍കി. പ്രഭാഷണത്തിനു ശേഷം അന്നദാനവും ഉണ്ടായി. തിങ്കളാഴ്ച്ച രാവിലെ നടന്ന ആനയൂട്ടില്‍ ഗജകേസരി തടത്താവിള ശിവ പങ്കെടുത്തു. പുത്തരിപായസ വിതരണവും ഉണ്ടായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.