നൂറിന്റെ നിറവിലെത്തിയ പൊതുവിദ്യാലയത്തിന്റെ ആഘോഷങ്ങളില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം.

നൂറിന്റെ നിറവിലെത്തിയ പൊതുവിദ്യാലയത്തിന്റെ ആഘോഷങ്ങളില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം. വേലൂര്‍ രാജ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്റ്ററി സ്‌കൂളിലാണ് ചില സാംസ്‌കാരിക – രാഷ്ട്രീയ പവ്വര്‍ ടീമുകളുടെ നേതൃത്വത്തിലുള്ള വാര്‍ഷികാഘോഷമാക്കി മാറ്റുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്..
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി വാര്‍ഷികാഘോഷമാണ് സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.ചില സാംസ്‌കാരിക – രാഷ്ട്രീയ പവ്വര്‍ ടീമുകളാണ് പരിപാടിയുടെ സംഘാടന അധികാര സമിതികളെന്നതിനാല്‍ പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും നേതൃ നിരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതായും ആക്ഷേപമുണ്ട്. അതുകൊണ്ട്‌നിലവിലെ സംഘാടക സമിതിപവ്വര്‍ ടീം പോസ്റ്റാക്കി വെച്ചിരുന്ന ഡോക്ക്യൂമെന്റ്റേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞുമാറിയതായും സന്താള്‍ അത്താണിക്കല്‍ പറയുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image