എരുമപ്പെട്ടി മുണ്ടന്‍കോട് വൃദ്ധ സഹോദരിമാര്‍ താമസിക്കുന്ന വീട് തകര്‍ന്നു വീണു.പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ കാരപറമ്പില്‍ 76 വയസുള്ള കാളിക്കുട്ടി , സഹോദരി 60 വയസുള്ള വത്സല എന്നിവര്‍ താമസിക്കുന്ന ഓടിട്ട വീടാണ് തകര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ കാലവര്‍ഷ കെടുതികളിലും തുടര്‍ച്ചയായി പെയ്ത മഴയിലും വീടിന്റെ ചുമരുകള്‍ നനഞ്ഞ് കുതിര്‍ന്ന് വിണ്ട് പൊട്ടിയ അവസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് പൂര്‍ണ്ണമായും നിലംപൊത്തുകയായിരുന്നു.അപകടമുണ്ടായ സമയം സഹോദരിമാര്‍ വീടിന്റെ അടുക്കള ഭാഗത്തുണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചായത്ത് മെമ്പര്‍ എന്‍.പി.അജയനും വില്ലേജ് അധികൃതരും വീട് സന്ദര്‍ശിച്ചു.
Home  Bureaus  Erumapetty  എരുമപ്പെട്ടി മുണ്ടന്‍കോട് വൃദ്ധ സഹോദരിമാര്‍ താമസിക്കുന്ന വീട് തകര്‍ന്നു വീണു
 
                 
		
 
    
   
    