കടവല്ലൂര്‍ പാടത്ത് മത്സ്യാവശിഷ്ടങ്ങള്‍ തള്ളി; പരാതികളിന്മേല്‍ നടപടി ഇല്ലെന്ന് നാട്ടുകാര്‍

തൃശ്ശൂര്‍ – മലപ്പുറം ജില്ല അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് വീണ്ടും മാലിന്യം തള്ളി. പാതയോരത്തും,കൃഷിയിടത്തോടും ചേര്‍ന്ന സ്ഥലത്താണ് മത്സ്യാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. കാല്‍നട യാത്രികര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെയും കര്‍ഷകരുടെയും പരാതികള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേ സ്ഥലത്തെ കഴിഞ്ഞദിവസം സെപ്റ്റിടാങ്ക് മാലിന്യം തള്ളിയിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image