വെള്ളാറ്റഞ്ഞൂര്‍ ചെറുകുന്ന് കോളനി കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കി.

40

വേലൂര്‍ ഗ്രാമ പഞ്ചായത്തില്‍ വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡില്‍ നിര്‍മ്മാല്യം കുടുംബശ്രീയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളാറ്റഞ്ഞൂര്‍ ചെറുകുന്ന് കോളനി കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കി. വാര്‍ഡ് മെമ്പറും വികസന കാര്യ ചെയര്‍മാനുമായ ജോയ് സി എഫ് ന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.