27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു

70

മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു. എടക്കര സിങ്കപ്പൂര്‍ കാസില്‍ ഹാളില്‍ വെച്ചു നടത്തിയ ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറാ ബക്കര്‍ അധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ ഇഖ്ബാല്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.വി ഷീജ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് 20 വാര്‍ഡുകളുടെയും ഗ്രൂപ്പ് തല ചര്‍ച്ച നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!