26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിലെ ജപമാല മാസാചരണം സമാപിച്ചു

ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിലെ ജപമാല മാസാചരണം സമാപിച്ചു

54

ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ ജപമാല റാലിയോടെ ജപമാല മാസചരണത്തിന് സമാപനം കുറിച്ചു. വൈകിട്ട് 6 മണിയോടെ സെന്റ് ജോര്‍ജ് ആശ്രമ അങ്കണത്തില്‍ നിന്ന് ആരംഭിച്ച ജപമാല റാലി പള്ളിയില്‍ എത്തി സമാപിച്ചു. തുടര്‍ന്ന് മരിയ സന്ദേശവും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.വികാരി. ഫാ. തോമസ് ചൂണ്ടല്‍ , കൈക്കാരന്മാരായ ടി. ഐ റപ്പായി, എം.ടി ഡില്ലന്‍ ,സി.എല്‍ ടാബു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ റ്റി.റ്റി ഷാജന്‍, സെക്രട്ടറി ജോഫി മണ്ടുപാല, ഇ.പി ജസ്റ്റസ്, മേഗി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!