28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ബി.ആര്‍.സി. ഓട്ടിസം സെന്റര്‍ പ്രവേശനോല്‍സവവും,പരിസ്ഥിതി ദിനാഘോഷവും നടന്നു

ചൊവ്വന്നൂര്‍ ബി.ആര്‍.സി. ഓട്ടിസം സെന്റര്‍ പ്രവേശനോല്‍സവവും,പരിസ്ഥിതി ദിനാഘോഷവും നടന്നു

 

സമഗ്ര ശിക്ഷ കേരള ചൊവ്വന്നൂര്‍ ബി.ആര്‍.സി. ഓട്ടിസം സെന്റര്‍ പ്രവേശനോല്‍സവവും,പരിസ്ഥിതി ദിനാഘോഷവും നടന്നു. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ബീന ബാബു ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി.-ബി.പി.സി. അനീഷ് ലോറന്‍സ് അധ്യക്ഷനായി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീജ കുട്ടികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം നല്‍കി. ബി.ആര്‍.സി. ട്രെയിനര്‍ സി.സി.ഷെറി , പി.ടി.എ. പ്രസിഡന്റ് നെല്‍സണ്‍ തോമസ് , അധ്യാപിക സ്വീറ്റി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപിക രജിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍പഠനത്തിനായി പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥി കൃഷ്ണജിത്തിന് യാത്രയയപ്പ് നല്‍കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ അലന്‍ സി നെല്‍സനെ ഉപഹാരം നല്‍കി അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!