29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam യൂത്ത് കോണ്‍ഗ്രസ് എ.സി.പി ഓഫീസ് മാര്‍ച്ച് പോലീസ് തടഞ്ഞു; പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ചു, നേതാക്കളെ...

യൂത്ത് കോണ്‍ഗ്രസ് എ.സി.പി ഓഫീസ് മാര്‍ച്ച് പോലീസ് തടഞ്ഞു; പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ചു, നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കി

കുന്നംകുളം എ.സി.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് താലൂക്ക് ആശുപത്രിക്ക് മുന്‍വശം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ റിമാന്‍ഡ് ചെയ്യുകയും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി കുന്നംകുളം എ.സി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ADVERTISEMENT
error: Content is protected !!