പുന്നയൂർക്കുളം ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം.
ഓഫീസ് റൂമിൻ്റെ വാതിൽ പൂട്ട് പൊളിച്ച നിലയിലാണ്. ഉപദേവൻമാരുടെ ക്ഷേത്രങ്ങളുടെ
ഭണ്ഡാരങ്ങൾ കുത്തിതുറന്നിട്ടുണ്ട്. എന്തെക്കെ നഷ്ടപ്പെട്ടു എന്നതിനെ സംബന്ധിച്ച് കൃത്യത വന്നിട്ടില്ല.
രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ക്യാമറകളെല്ലാം ദിശമാറ്റി വെച്ച നിലയിലാണ്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ADVERTISEMENT