ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

104

ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ അനീഷ് കുമാറിനെതിരെ പോലീസ് കള്ള കേസെടുക്കുന്നതിനെതിരെ ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടഞ്ചേരി, വൈസ് പ്രസിഡന്റ്മാരായ സുരേന്ദ്രന്‍ വെള്ളറക്കാട്, ഉണ്ണികൃഷ്ണന്റെ അമ്മാത്ത്, നേതാക്കളായ അഭിലാഷ് തയ്യൂര്‍, വിഷ്ണു അമ്പാടി, അഭിലാഷ് കടങ്ങോട്, എം.വി ധനീഷ്, സുരേഷ് വേലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.