ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ക്കുളം പഞ്ചായത്തും അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രവും ചേര്‍ന്ന് മന്നലാംകുന്ന് കിണര്‍ 8 -ാം നമ്പര്‍ അങ്കന്‍വാടിയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പുന്നയൂര്‍കുളം പഞ്ചായത്ത് 15 ആം വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ആലത്തലില്‍ മൂസ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങളെ കുറിചുള്ള ബോധവല്‍ക്കരണ ക്ലാസിന് ചെമ്മണൂര്‍ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിമ്മി നേതൃത്വം നല്‍കി. അങ്കണവാടി വര്‍ക്കര്‍ സുനിത രാജു, ഹെല്‍പ്പര്‍ സിന്ധു, ആശാവര്‍ക്കര്‍മാരായ ഹാജറ, അനിത, ആരോഗ്യ പ്രവര്‍ത്തക ഷോജിഷ, എ എല്‍ എം സി മെമ്പര്‍ മജീദ് തെക്കേകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT