കുന്നംകുളം കാണിപ്പയ്യൂരില്‍ ബൈക്കും സ്‌കോര്‍പിയോ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പയ്യൂര്‍ സ്വദേശി 42 വയസ്സുള്ള ലെനിനാണ് മരിച്ചത്.തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റ ലെനിനെ കേച്ചേരി ഡോക്ടര്‍ ഹനീഫാസ് ക്ലിനിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കാണിപ്പയ്യൂര്‍ യൂണിറ്റ് ആശുപത്രിയിലും തുടര്‍ന്ന് കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.



