മരത്തംകോട് പഞ്ചായത്ത് വ്യവസായ കേന്ദ്രം കെട്ടിടത്തിനോട് ചേര്‍ന്ന് ഇടിഞ്ഞു താഴ്ന്ന കിണര്‍ ജിയോളജി വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ സംഘം സമീപത്തെ താമസക്കാരോട് ബന്ധുവീട്ടിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഹൈഡ്രോ ജിയോളജിസ്റ്റ് ഓഫീസര്‍ ആസിയ, പഞ്ചായത്ത് അസി.എന്‍ജിനിയര്‍ സരിഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി മായാദേവി എന്നിവര്‍ സന്നിഹിതരായിരുന്നു.
ADVERTISEMENT