വര്‍ഷങ്ങളായി ചാലിശ്ശേരി മെയിന്‍ റോഡ് നിവാസികള്‍ക്കും, തൊഴിലാളികള്‍ക്കും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ആശ്രയമായ പൊതു ടാപ് അടച്ചു പൂട്ടിയ തൃത്താല വാട്ടര്‍ അതോറിറ്റിയുടെ ജനദ്രോഹ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് പ്രതിഷേധ കൂട്ടായ്മയും ആയിരം പേരുടെ ഒപ്പ് ശേഖരണവും നടത്തി. മെയിന്‍ റോഡ് സെന്ററില്‍ നടന്ന പരിപാടി വ്യാപാരി വ്യവസാരി സമിതി ഏരിയ സെക്രട്ടറി മഹിമ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഫാമിലി രാജന്‍ അധ്യക്ഷനായി. പി ബി സുനില്‍ മാസ്റ്റര്‍, ശിവാസ് എന്നിവര്‍ സംസാരിച്ചു. ടി കെ മുഹമ്മദ് സ്വാഗതവും പി എസ് വിനു നന്ദിയും പറഞ്ഞു.
ADVERTISEMENT