27.9 C
Kunnamkulam
Friday, April 19, 2024

കര്‍ഷകസംഘം മേഖല കമ്മിറ്റി വെള്ളറക്കാട് മനപ്പടി സെന്ററില്‍ പ്രതിഷേധ സമരവും പ്രകടനവും നടത്തി

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ പഞ്ചാബിലെ യുവകര്‍ഷകനായ ശുഭ്കരണ്‍ സിങ്ങ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറക്കാട് മനപ്പടി സെന്ററില്‍ പ്രതിഷേധ സമരവും...

പഞ്ചാബിലെ കര്‍ഷകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം കടങ്ങോട് മേഖലാ കമ്മിറ്റി പ്രകടനം നടത്തി

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ പഞ്ചാബിലെ യുവകര്‍ഷകനായ ശുഭ് കരണ്‍ സിങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം കടങ്ങോട് മേഖലാ കമ്മിറ്റി കരിദിനവും പ്രതിഷേധ പ്രകടനവും നടത്തി. കര്‍ഷകസംഘം...

വില്‍പ്പനയ്ക്കായി എത്തിയ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അരാപൈമ മത്സ്യം കൗതുകമായി

വില്‍പ്പനയ്ക്കായി എത്തിയ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അരാപൈമ മത്സ്യം കൗതുകമായി. ജില്ലാ പഞ്ചായത്തിന്റെ വിപണന കേന്ദ്രമായ പാഴിയോട്ടുമുറി - കരിയന്നൂര്‍ പാടശേഖരത്തിലെ മത്സ്യ കന്യകയിലാണ് വില്‍പ്പനയ്ക്കായി അരാപൈമ മത്സ്യത്തെ കൊണ്ട് വന്നത്. മത്സ്യ കന്യക...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്‌.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലമായി തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആദൂര്‍ ചുക്കിരി വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ എന്ന് വിളിക്കുന്ന...

കണലിപ്പാറപ്പുറത്ത് വെടിമരുന്ന്, പടക്ക സംഭരണ ശാല ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് കണലിപ്പാറപ്പുറത്ത് വെടിമരുന്ന്, പടക്ക സംഭരണ ശാല ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ജനവാസ കേന്ദ്രത്തിന് സമീപം വെടിമരുന്ന് സംഭരണശാല പ്രവര്‍ത്തനം ആരംഭിക്കുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. കടങ്ങോട് പഞ്ചായത്തിലെ...

സഹപാഠിയുടെ വീട് നിര്‍മ്മാണത്തിന് ധനസഹായം നല്‍കി മാതൃകയായി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1992-93 പത്താം ക്ലാസ് ബാച്ച് ഇ. ഡിവിഷനിലെ വിദ്യാര്‍ഥികളാണ് സ്‌നേഹത്തിന്റേയും കരുതലിന്റെയും മാതൃക തീര്‍ത്തത്. സഹപാഠിയായിരുന്ന കോട്ടപ്പുറം തെക്കൂട്ടയില്‍ മണികണ്ഠനാണ് സഹായം നല്‍കിയത്. എരുമപ്പെട്ടി പഞ്ചായത്ത്...

അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയിരുന്നയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയിരുന്നയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ കുന്നത്തുവീട്ടില്‍ മോഹന്‍(67) ആണ് അറസ്റ്റിലായത്. ഇയാള്‍ വീട് കേന്ദ്രീകരിച്ചാണ് പടക്കമുണ്ടാക്കിയിരുന്നത്. ചെറിയ അളവില്‍ സ്‌ഫോടക വസ്തുക്കളായ അലുമിനിയം പൗഡര്‍,...

കടങ്ങോട് സോക്കര്‍ ലീഗ് സീസണ്‍ ത്രീയ്ക്ക് തുടക്കമായി.

കടങ്ങോട് പഞ്ചായത്തിലെ മികച്ച പത്ത് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന കടങ്ങോട് സോക്കര്‍ ലീഗ് സീസണ്‍ ത്രീയ്ക്ക് തുടക്കമായി. വെള്ളറക്കാടുള്ള കടങ്ങോട് പഞ്ചായത്ത് മൈതാനിയില്‍ നടന്ന ലീഗ് മത്സരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്....

മുട്ടിക്കല്‍ ത്രിബിള്‍ ത്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒന്നാമത് ജയപ്രകാശ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

എരുമപ്പെട്ടി മുട്ടിക്കല്‍ ത്രിബിള്‍ ത്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒന്നാമത് ജയപ്രകാശ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് ടര്‍ഫില്‍ നടന്ന ടൂര്‍ണ്ണമെന്റ് എരുമപ്പെട്ടി പഞ്ചായത്ത് മെമ്പര്‍ എം.കെ.ജോസ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ സുധീഷ്...

എരുമപ്പെട്ടിയില്‍ പൊട്ടിവീണ വൈദ്യുതി കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

എരുമപ്പെട്ടിയില്‍ പൊട്ടിവീണ വൈദ്യുതി കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തയ്യൂര്‍ പൂക്കുന്നത് വീട്ടില്‍ അന്‍സാറി (32) നാണ് പരിക്കേറ്റത്. എരുമപ്പെട്ടി ഗവ. ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ...