32.4 C
Kunnamkulam
Thursday, March 28, 2024

പെരുമ്പിലാവ് കരിക്കാട് അടച്ചിട്ട വീട്ടില്‍ മോഷണം.

പെരുമ്പിലാവ് കരിക്കാട് അടച്ചിട്ട വീട്ടില്‍ മോഷണം. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പിലാവ് കരിക്കാട് സ്വദേശി കമ്മാളു മുറിയില്‍ വീട്ടില്‍ ഷിജാസിന്റെ വീട്ടിലാണ് മോഷണം...

പഴഞ്ഞി ചെറുതുരുത്തി മനയ്ക്കല്‍ പറമ്പില്‍ കുട്ടാണി (82)നിര്യാതനായി.

പഴഞ്ഞി ചെറുതുരുത്തി മനയ്ക്കല്‍ പറമ്പില്‍ കുട്ടാണി (82)നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ഐന്നൂര് ശാന്തിതീരം ക്രിമിറ്റോറിയത്തില്‍. ഭാര്യ പരേതയായ കാര്‍ത്യായനി. മക്കള്‍- പ്രമീള, സന്തോഷ്, മനോജ്.  

അഖില ലോകപ്രാര്‍ത്ഥന വാരത്തിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു.

അഖില ലോകപ്രാര്‍ത്ഥന വാരത്തിന്റെ ഭാഗമായി പഴഞ്ഞി -മങ്ങാട് വൈ.എം.സി.എ. നടത്തിയ യോഗത്തില്‍ പഴഞ്ഞി എം.ഡി.കോളേജ് അദ്ധ്യാപകന്‍ ഡോ.ജിജിപോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ ആയി വ്യക്തികള്‍ മാറണം എന്ന് അദ്ദേഹം പറഞ്ഞു....

പോര്‍ക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു.

പോര്‍ക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഹരിത സഭ സംഘടിപ്പിച്ചു. കുട്ടികളില്‍ ശുചിത്വബോധം ഉണ്ടാക്കിയെടുക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍...

കല്ലുംപുറം സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ അനീദ പെരുന്നാള്‍ ആഘോഷിച്ചു.

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ വി. സഭ വാങ്ങി പോയവരുടെ ഓര്‍മ്മ കൊണ്ടാടുന്ന അനീദ പെരുന്നാള്‍ ആഘോഷിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് 6.30 ന് ഇടവക വികാരി ഫാദര്‍...

അതിദരിദ്ര കുടുംബങ്ങള്‍ക്കായി ഭക്ഷ്യ കിറ്റ് നല്‍കി അന്‍സാര്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

പെരുമ്പിലാവ് - അതിദരിദ്രര്‍ക്ക് ആശ്വാസവുമായി അന്‍സാര്‍ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്. റ്റുഗദര്‍ ഫോര്‍ തൃശ്ശൂരിന്റെ ഭാഗമായി കടങ്ങോട്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രവിഭാഗത്തില്‍പ്പെട്ട ഇരുപത്തിയെട്ടോളം കുടുംബങ്ങള്‍ക്ക് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത്...

പെരുമണ്ണൂര്‍ സെന്റ് മേരീസ് ഇടവക പള്ളി അന്നീദെ പെരുന്നാള്‍ ആചരിച്ചു.

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പെരുമണ്ണൂര്‍ സെന്റ് മേരീസ് ഇടവക പള്ളി അന്നീദെ പെരുന്നാള്‍ ആചരിച്ചു. ചൊവ്വ ,ബുധന്‍ ദിവസങ്ങളിലാണ് അന്നീദെ പെരുന്നാള്‍ ആഘോഷിക്കുന്നത്. 14 ന് വൈകുന്നേരം വാങ്ങി പോയിട്ടുള്ള മാതാപിതാക്കളുടെയും...

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ആനീദെ പെരുന്നാള്‍ ആചരിക്കുന്നു

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ആനീദെ പെരുന്നാള്‍ ആചരിക്കുന്നു. നവംബര്‍ 14,15 തീയ്യതികളിലായി പരേതരുടെ ഓര്‍മ്മ ആചരിച്ചുകൊണ്ടാണ് പെരുന്നാള്‍ ആചരിക്കുന്നത്. നവംബര്‍ 14 ാം തീയതി സന്ധ്യാനമസ്‌കാരത്തിനെ തുടര്‍ന്ന് ധൂപപ്രര്‍ത്ഥനയും...

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു.

  തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു പെരുന്നാള്‍ ആഘോഷം. തിങ്കളാഴ്ച വൈകിട്ടു കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സന്ധ്യാനമസ്‌കാരത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സെമിത്തേരി ചാപ്പലിലേക്ക് പ്രദക്ഷിണം. ശ്ലൈഹിക വാഴ്വ്, നേര്‍ച്ച വിതരണം...

ചാലിശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

  ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി വിനു ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ് അദ്ധ്യക്ഷനായി. പി.കെ മോഹന്‍ദാസ് മാഷ് , ഷാന്‍ വിനു...